നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ ലൈന്‍ വഴി. ഇതിനായി നഗരാകാര്യ വകുപ്പിന്‍റെയും നഗര ഗ്രാമാസുത്രണവകുപ്പിന്‍റെയും സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി 07.10.2014 ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. കേരള മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണച്ചട്ടം അടിസ്ഥാനമാക്കി കെട്ടിടം രൂപകല്പന ചെയ്യുന്നവര്‍ക്കു് കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇനി മുതല്‍ സങ്കേതം അപ്ളിക്കേഷന്‍ വഴിയാണ്. ലൈസന്‍സ് ലഭ്യമാകുന്നതു വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സഹായകമാവുന്ന സംവിധാനമാണ് ഇതു വഴി നിലവില്‍ വരുന്നത്.
സന്ദര്‍ശിക്കുക: www.buildingpermit.lsgkerala.gov.in